9 മണിക്ക് 9 മിനിറ്റ്; ഒരുമയുടെ ദീപം തെളിയിക്കാൻ വീണ്ടും ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി
ആരും വീടിന് പുറത്തിറങ്ങി ദീപം തെളിക്കരുതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡിനെ ചെറുക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പ്രധാനമന്ത്രി നാടകം കളിക്കുകയാണന്നാണ് പ്രതിപക്ഷ വിമര്‍ശനം
ദില്ലി: കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ഇന്ന്. രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാൻ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിനാകെ ഒരുമയുടെ സന്ദേശം പകരാനെന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ദിയാ ജലാവോ ക്യാന്പെയിൻ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് മറക്കരുതെന്ന് ആഹ്വാനവുമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജനതാ കര്‍ഫ്യൂവിന് കിട്ടിയ ജനപിന്തുണ ദീപം തെളിക്കലിലും പ്രകടമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. പാത്രം കൊട്ടി ജനം തെരുവിലിറങ്ങിയതിന്റെ അപകടം മുന്നില്‍ കണ്ടിട്ടെന്ന വിധം ആരും വീടിന് പുറത്തിറങ്ങി ദീപം തെളിക്കരുതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്.
അതിനിടെ കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടികൾക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡിനെ ചെറുക്കാന്‍ ക്രിയാത്മക നടപടികളാണ് വേണ്ടത് അതല്ലാതെ പ്രധാനമന്ത്രിയുടെ നാടകമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു കോൺഗ്രസ് അടക്കമുള്ള കക്ഷികൾ.
പ്രധാനമന്ത്രി വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട് . പാര്‍ലമെന്റ് സമ്മേളനകാലത്ത് കൊവിഡ് ഭീഷണിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച കടുംപിടുത്തത്തിനെതിരെ ആഞ്ഞടിച്ചാണ് തൃണമുൽ കോൺഗ്രസ് രംഗത്തെത്തിയത്.
ഇതിനിടെ കഴിഞ്ഞ 12 മണിക്കൂറിനിടെ രാജ്യത്ത് 392 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്, ഗുജറാത്തിലെ സൂററ്റ്, പുനെ എന്നിവിടങ്ങളിലായി കഴിഞ്ഞ 12 മണിക്കൂറിനിടെ 9 പേരാണ് മരിച്ചത്. 21 നും നാല്പതിനുമിടയില് പ്രായമായവരില്‍ രോഗ നിരക്ക് കൂടുന്നുവെന്നാണ് പുതിയ കണക്കുകളും വ്യക്തമാക്കുന്നത്.
രാജ്യത്തെ ഓരോ സംസ്ഥാനത്തിലെയും സ്ഥിതി എങ്ങനെ..ആരോഗ്യവകുപ്പിന്റെ കണക്കുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭൂപടം ചുവടെ..ഓരോ സംസ്ഥാനവും ക്ലിക്ക് ചെയ്താൽ കണക്കുകൾ കാണാം...
കൊവിഡ് 19 - ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പട്ടിക
S. No. | Name of State / UT | Total Confirmed cases (Including 65 foreign Nationals) | Cured/Discharged/ Migrated |
Death |
---|---|---|---|---|
1 | Andhra Pradesh | 161 | 1 | 1 |
2 | Andaman and Nicobar Islands | 10 | 0 | 0 |
3 | Arunachal Pradesh | 1 | 0 | 0 |
4 | Assam | 24 | 0 | 0 |
5 | Bihar | 30 | 0 | 1 |
6 | Chandigarh | 18 | 0 | 0 |
7 | Chhattisgarh | 9 | 3 | 0 |
8 | Delhi | 445 | 15 | 6 |
9 | Goa | 7 | 0 | 0 |
10 | Gujarat | 105 | 14 | 10 |
11 | Haryana | 49 | 24 | 0 |
12 | Himachal Pradesh | 6 | 1 | 1 |
13 | Jammu and Kashmir | 92 | 4 | 2 |
14 | Jharkhand | 2 | 0 | 0 |
15 | Karnataka | 144 | 12 | 4 |
16 | Kerala | 306 | 49 | 2 |
17 | Ladakh | 14 | 10 | 0 |
18 | Madhya Pradesh | 104 | 0 | 6 |
19 | Maharashtra | 490 | 42 | 24 |
20 | Manipur | 2 | 0 | 0 |
21 | Mizoram | 1 | 0 | 0 |
22 | Odisha | 20 | 0 | 0 |
23 | Puducherry | 5 | 1 | 0 |
24 | Punjab | 57 | 1 | 5 |
25 | Rajasthan | 200 | 21 | 0 |
26 | Tamil Nadu | 485 | 6 | 3 |
27 | Telengana | 269 | 32 | 7 |
28 | Uttarakhand | 22 | 2 | 0 |
28 | Uttar Pradesh | 227 | 19 | 2 |
29 | West Bengal | 69 | 10 | 3 |
Total number of confirmed cases in India | 3374* | 267 | 77 | |
*States wise distribution is subject to further verification and reconciliation |
ആരോഗ്യ പ്രവര്‍ത്തകരിലും രോഗം വ്യാപിക്കുകയാണ്. ദില്ലി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് നഴ്സുമാര്‍ക്ക് കൂടി രോഗം സ്ഥിരീരിച്ചു. ഒരു ഡോക്ടര്‍ ഉള്‍പ്പടെ നാല് പേര് ചികിത്സയിലാണ്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ എ പി മഹേശ്വരി, ഛത്തീസ്ഘട്ട് മുന്‍ ചീഫ് ജസ്ററിസും ലോക് പാല് അംഗവുമായ അശോക് ത്രിപാഠി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച് മുംബൈ കസ്തൂര്‍ബ ആശുപ്ത്രിയില്‍ കഴിയുന്ന സിആര്‍പിഎഫ് ജവാനോട് ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രോഗം ഭേദമായ ശേഷം തന്റെ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- 9PM9minute
- Narendra Modi
- diya jalao
- പ്രധാനമന്ത്രി
- ദീപം തെളിയിക്കാൻ
- Covid 19
- Covid 19 Kerala
- Covid 19 India
- Covid 19 Pandemic
- Covid 19 Live Updates
- Covid 19 Lock Down
- Lock Down Kerala
- Lock Down India
- കൊവിഡ് 19
- കൊവിഡ് 19 കേരളം
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 തത്സമയം
- കൊറോണവൈറസ്
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ കേരളം
- ലോക്ക് ഡൗൺ ഇന്ത്യ
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- Candlelight vigil
- 5th April 9pm
- Coronavirus
- 9 Minutes Candlelight
- PM Modi