പുണെ: അടിയന്തര ഉപയോഗത്തിനുള്ള  അനുമതി കൊവിഷീൽഡിന് ഉടൻ ലഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല. നാല് കോടി മുതൽ അഞ്ച് കോടി വരെ കൊവിഷീൽഡ് വാക്സിൽ ഡോസുകൾ തയ്യാറാക്കി. എത്ര വാക്സിൻ  ഡോസുകൾ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. 300 ദശലക്ഷം ഡോസുകൾ അടുത്തവർഷം ജൂലൈ മാസത്തോടെ തയ്യാറാക്കും. 2021 ന്റെ ആദ്യ ആറ് മാസം ആഗോള തലത്തിൽ വാക്സിന് ദൗർലഭ്യം നേരിടാം. അത് പരിഹരിക്കാൻ സാധിക്കില്ല. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളോടെ മറ്റ് വാക്സിൻ നിർമ്മാതാക്കളും ഉത്പാദനം ആരംഭിക്കുമെന്നും ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.