Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ A -SAT പരീക്ഷണം മോദിയുടെ ഇലക്ഷൻ സ്റ്റണ്ടല്ല: നമ്പി നാരായണൻ

ഇത് ഇന്ത്യ ഇപ്പോൾ കൈവരിച്ച ഒരു നേട്ടമാണോ..?  ഈ കഴിവ് ഇന്ത്യയ്ക്ക് നേരത്തേ ഉണ്ടായിരുന്നില്ലേ..?  തെരഞ്ഞെടുപ്പടുത്തിരിക്കുന്ന നേരത്ത്  പ്രധാനമന്ത്രി മോദി നടത്തിയ ഒരു 'പബ്ലിസിറ്റി സ്റ്റണ്ടാ'ണോ ഈ ഉപഗ്രഹ നിഗ്രഹം..? 

Is India's A-SAT test an election stunt by Modi, Nambi Narayanan says it's not..
Author
Trivandrum, First Published Mar 27, 2019, 4:03 PM IST

'മിഷൻ ശക്തി' എന്ന ശ്രമകരമായ ദൗത്യത്തിലൂടെ ഇന്ത്യ ഭൗമോപരിതലത്തിൽ നിന്നും രണ്ടായിരം കിലോമീറ്റർ വരെ ഉയരത്തിൽ ചുറ്റിക്കറങ്ങുന്ന കൃത്രിമോപഗ്രഹങ്ങളിൽ ഒന്നിനെ വെടിവെച്ചിട്ടിരിക്കുകയാണ്. ബഹിരാകാശ ഉപഗ്രഹവേധകരുടെ 'എലൈറ്റ്' ക്ലബ്ബിൽ ഇതോടെ ഇന്ത്യ അമേരിക്കയ്ക്കും, റഷ്യക്കും, ഫ്രാൻസിനും പിന്നിൽ നാലാമതായി അംഗത്വം നേടിയിരിക്കുകയാണ്. അതേസമയം മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം മറ്റൊന്നാണ്. ഇത് ഇന്ത്യ ഇപ്പോൾ കൈവരിച്ച ഒരു നേട്ടമാണോ..?  ഈ കഴിവ് ഇന്ത്യയ്ക്ക് നേരത്തേ ഉണ്ടായിരുന്നില്ലേ..?  തെരഞ്ഞെടുപ്പടുത്തിരിക്കുന്ന നേരത്ത്  പ്രധാനമന്ത്രി മോദി നടത്തിയ ഒരു 'പബ്ലിസിറ്റി സ്റ്റണ്ടാ'ണോ ഈ ഉപഗ്രഹ നിഗ്രഹം..? 

ഇന്ത്യയുടെ A-SAT മിസൈൽ ശേഷി ഇന്നോളം തെളിയിക്കപ്പെടാതിരുന്ന ഒന്നാണെന്നും ഇത് നമ്മുടെ പ്രതിരോധ സാങ്കേതിക ഗവേഷകരുടെ ഒരു വലിയ നേട്ടമാണെന്നും ഇതേപ്പറ്റി പ്രസിദ്ധ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.  ആയിരത്തിലധികം  കിലോമീറ്റർ ഉയരത്തിൽ ആകാശത്തിലൂടെ നിർത്താതെ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഗ്രഹത്തെ ഭൂമിയിൽ നിന്നും വിക്ഷേപിക്കുന്ന ഒരു A -SAT മിസൈൽ വിക്ഷേപിച്ച് തകർക്കുക എന്നത് ചില്ലറക്കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു. ഇതേപ്പറ്റി പലരും ഇപ്പോൾ അവിശ്വാസം പ്രകടിപ്പിക്കുന്നന്നതും ഈ ശേഷി ഇന്ത്യക്ക് മുന്നേകൂട്ടി ഉണ്ടായിരുന്നു എന്ന രീതിയിൽ ഇതിനെ ലഘൂകരിക്കുന്നതും തെരഞ്ഞെടുപ്പടുത്തതു കൊണ്ടുള്ള പാർട്ടികളുടെ പരിഭ്രമമാണ് എന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Is India's A-SAT test an election stunt by Modi, Nambi Narayanan says it's not..

ഈ ആന്റി സാറ്റലൈറ് (A -SAT ) മിസൈലുകളെപ്പറ്റി നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി. 2010-ൽ യുപിഎ സർക്കാരിന്റെ കാലത്തുമുതൽക്കേ തുടങ്ങിയിട്ടുണ്ട് ഇതിന്റെ ആസൂത്രണം. 2011 -ൽ അന്നത്തെ ഇന്ത്യയുടെ DRDO  തലവനായിരുന്ന വി കെ സാരസ്വത് അവകാശപ്പെട്ടത്, ഒരു A -SAT മിസൈലിനുവേണ്ട സാങ്കേതിക വിദ്യ ഇന്ത്യ കൈവരിച്ചുകഴിഞ്ഞു എന്നും, ഇന്ത്യയുടെ ആന്റി ബാലിസ്റ്റിക് മിസൈൽ  ടെക്‌നോളജിയും അഗ്‌നി മിസൈൽ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നമ്മുടെ  A -SAT പദ്ധതികൾക്ക് ഊർജ്ജം പകരാവുന്നതാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. അത് DRDO വൃത്തങ്ങൾ അന്ന് ശരിവെക്കുകയും ചെയ്തിരുന്നു. അന്ന് ബംഗാൾ ഉൾക്കടലിൽ വെച്ച് നടത്തിയ ഒരു ആന്റി ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിൽ ഇന്ത്യ A -SAT പരീക്ഷണത്തിനുള്ള ഒരു ഘടകം തങ്ങൾക്കുണ്ടെന്ന് തെളിയിച്ചു. അന്ന് ഒറീസയിലെ ചാന്ദിപ്പൂരിൽ നിന്നും പറന്നുയർന്ന 600  കിലോമീറ്റർ പ്രഹരശേഷിയുള്ള പൃഥ്‌വി മിസൈലിനെ ഇന്ത്യയുടെ അഡ്വാൻസ്ഡ് എയർ ഡിഫൻസ് (AAD) സിസ്റ്റം ഡിറ്റക്റ്റ് ചെയ്ത്, 16  കിലോമീറ്റർ ഉയരത്തിൽ വെച്ച് വെടിവെച്ച് ബംഗാൾ ഉൾക്കടലിൽ വീഴ്ത്തി.  അധികം താമസിയാതെ 2012-ൽ ഇന്ത്യ നടത്തിയ 5000  കിലോമീറ്റർ റേഞ്ചുള്ള അഗ്നി-5 മിസൈൽ പരീക്ഷണ വിക്ഷേപണത്തിനിടെ ആ മിസൈൽ അതിന്റെ പാരാബോളിക് വിക്ഷേപണ പഥത്തിൽ 600  കിലോമീറ്ററോളം ഉയർന്നുപൊങ്ങിയതും ഇന്ത്യയുടെ A -SAT പ്രതീക്ഷകൾക്ക് ചിറകേകി. 

Is India's A-SAT test an election stunt by Modi, Nambi Narayanan says it's not..

എന്നാൽ, സാരസ്വതിന്റെ ഈ അവകാശവാദങ്ങൾ അന്നുതന്നെ അന്താരാഷ്ട്ര ശാസ്ത്രജ്ഞ സമൂഹത്തിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.  പരീക്ഷണവിജയങ്ങളുടെ പിൻബലമില്ലാത്ത ഈ അവകാശവാദത്തെ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധർ അന്ന് വെറും 'കടലാസുപുലി'യെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ മേല്പറഞ്ഞ അവകാശവാദങ്ങൾ പൊള്ളയല്ല എന്നും, അടുത്ത അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ A -SAT സാങ്കേതികവിദ്യ ഇന്ത്യ പരീക്ഷിക്കുക തന്നെ ചെയ്‌തേക്കും എന്നും  A-SAT  ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ ഒരു സീനിയർ ഫെലോ ആയിരുന്ന രാജേശ്വരി രാജഗോപാലൻ അന്നേ മറുപടിയും പറഞ്ഞിരുന്നു. 

എന്നാൽ അത്തരത്തിലൊരു പരീക്ഷണം സംഘടിപ്പിക്കുക എളുപ്പമല്ല. പല രംഗങ്ങളിലുള്ള പലവിധം സാങ്കേതികവിദ്യകളുടെ ഒരു സമന്വയം അതിന് ആവശ്യമുണ്ട്. സ്‌പേസ് അധിഷ്ഠിത സെൻസറുകൾ, റഡാറുകൾ, ഇലക്ട്രോണിക്സ് പ്രോസസറുകൾ, നാവിഗേഷൻ സിസ്റ്റം, ഗതിനിയന്ത്രണ സാങ്കേതിക വിദ്യകൾ,, ഒപ്റ്റിക്കൽ സെൻസറുകൾ അങ്ങനെ പലതും. ഇതിന്റെയൊക്കെ ചെലവുകൾ മാത്രമല്ല കാര്യം. ഇങ്ങനെയൊരു പരീക്ഷണം നടത്തി ഇന്ത്യ ഒരു സന്ദേശം നൽകുമ്പോൾ അത് അന്താരാഷ്ട്ര സമൂഹത്തിൽ ഒരു അസുരക്ഷിതാവസ്ഥയുണ്ടാക്കുകയും  പുതിയൊരു ആയുധപ്പന്തയത്തിനു തന്നെ അത് തുടക്കമിടും ചെയ്‌തേക്കും. ഇങ്ങനെ തകർക്കപ്പെടുന്ന കൃത്രിമോപഗ്രഹത്തിന്റെ തകർന്ന ശേഷമുള്ള അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ അപായകരമായ രീതിയിൽ പറന്നുനടക്കുകയും ചെയ്യും. 

അതിനു മുമ്പ് നമ്മൾ പരീക്ഷണം നടത്തിയില്ലെങ്കിൽ ഒരു പക്ഷേ, ഒരിക്കലും ഇങ്ങനൊന്നു പരീക്ഷിക്കാനും, അതുവഴി ഒരു നേട്ടമുണ്ടാക്കാനും നമുക്ക് കഴിഞ്ഞെന്നുവരില്ല. ഒരുപക്ഷേ ആ ഒരു ചിന്തയാവും ഇപ്പോൾ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിരാൻ തന്നെ DRDOയെ പ്രേരിപ്പിച്ചിരിക്കുക.

ഇന്റർ ഏജൻസി സ്പേസ് ഡെബ്രിസ് കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ ഇന്ത്യയും ഒരംഗമാണ്. അന്തരീക്ഷത്തിലെ ഖരമാലിന്യങ്ങൾ നീക്കം ചെയ്യാനും മറ്റുമായി രൂപം കൊടുത്തിരിക്കുന്ന ഈ സമിതിയിലെ സജീവാംഗം എന്ന നിലയ്ക്ക് പല സാർത്ഥകമായ നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുള്ള ഇന്ത്യ തന്നെ തങ്ങളുടെ A-SAT മിസൈൽ പരീക്ഷണം വഴി പുതിയ അവശിഷ്ടങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്നത് ശരിയായ സന്ദേശമാവില്ല നല്കുന്നത് എന്നൊരു അഭിപ്രായവും ഉയർന്നുവന്നിരുന്നു.

എന്നാൽ ഇതിനൊരു മറുവശവുമുണ്ട്. ഇപ്പോൾ ലോ എർത്ത് ഓർബിറ്റ് (LEO)സാറ്റലൈറ്റുകളെ തകർക്കാൻ ശേഷിയുള്ള A -SAT മിസൈലുകൾ വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒരു നിരോധനം ഏതെങ്കിലും ഉടമ്പടി വഴി നിലവിൽ വന്നിട്ടില്ല. താമസിയാതെ അത് നടപ്പിലാക്കപ്പെടാനാണ് സാധ്യത. അതിനു മുമ്പ് നമ്മൾ പരീക്ഷണം നടത്തിയില്ലെങ്കിൽ ഒരു പക്ഷേ, ഒരിക്കലും ഇങ്ങനൊന്നു പരീക്ഷിക്കാനും, അതുവഴി ഒരു നേട്ടമുണ്ടാക്കാനും നമുക്ക് കഴിഞ്ഞെന്നുവരില്ല. ഒരുപക്ഷേ ആ ഒരു ചിന്തയാവും ഇപ്പോൾ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിരാൻ തന്നെ DRDOയെ പ്രേരിപ്പിച്ചിരിക്കുക. വിജയകരമായ  ഈ A -SAT പരീക്ഷണത്തോടെ നമ്മുടെ അയൽ രാജ്യമായ പാകിസ്‌താനോട് ഒരു മേൽക്കൈ, ഇന്ത്യക്ക് കൈവന്നിരിക്കുകയാണ്. അന്താരാഷ്‌ട്ര സമൂഹം അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നുതന്നെ കാണാം.. 

Follow Us:
Download App:
  • android
  • ios