ശ്രീനഗർ: ജമ്മു കശ്മീരിലെ ദേശീയപാതയ്ക്കരികിൽ ബോംബ് കണ്ടെത്തി. ജമ്മു - ശ്രീനഗർ ദേശീയ പാതയ്ക്ക് അരികിലായാണ് ബോംബ് കണ്ടെത്തിയത്. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന കരസേന സംഘമാണ് കുഴിബോംബ് കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.