Asianet News MalayalamAsianet News Malayalam

കളിയിക്കാവിള കൊലപാതകം: ഭീഷണി നേരിടുന്ന രാഷ്ട്രീയ-മത നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചേക്കും

കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മെഹ്ബൂബ പാഷയെയും ഇജാസ് പാഷയെയും അടുത്ത ഘട്ടത്തിലേ കസ്റ്റഡിയിൽ വാങ്ങൂ എന്നാണ് വിവരം

kaliyakavilai murder inquiry police may tighten security to political and religious leaders
Author
Kaliyakkavilai, First Published Jan 18, 2020, 10:59 AM IST

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഭീഷണി നേരിടുന്ന രാഷ്ട്രീയ നേതാക്കളുടെയും മത നേതാക്കളുടെയും സുരക്ഷ വർധിപ്പിക്കാൻ പൊലീസ് ആലോചിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷ വർധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം തമിഴ്‌നാടും കേരളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം തെക്കേ ഇന്ത്യയിലാകെ വ്യാപിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘം.

കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മെഹ്ബൂബ പാഷയെയും ഇജാസ് പാഷയെയും അടുത്ത ഘട്ടത്തിലേ കസ്റ്റഡിയിൽ വാങ്ങൂ എന്നാണ് വിവരം. അതേസമയം പ്രതികൾക്ക് കേരളത്തിൽ വേണ്ട എല്ലാവിധ സഹായങ്ങളും നൽകിയ നൽജിയ സെയ്ദ് അലിയെക്കുറിച്ച് അന്വേഷണസംഘത്തിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios