Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ കൂറ്റൻ ഹോർഡിം​ഗ് സ്ഥാപിച്ചു; മന്ത്രിക്ക് 5000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സെന്‍ട്രല്‍ എന്‍ഫോഴ്‌സ്‌മെന്റ് സെല്ലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹമാധ്യമങ്ങൾ വഴി ലഭിച്ച പരാതി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

minister fined for putting up hoarding of kcr on hyderabad
Author
Hyderabad, First Published Feb 16, 2020, 4:46 PM IST

ഹൈദരാബാദ്: അനധികൃതമായി കൂറ്റൻ ഹോർഡിം​ഗ് സ്ഥാപിച്ചതിന് മന്ത്രിക്ക് പിഴ. തെലങ്കാന മന്ത്രി ടി ശ്രീനിവാസ് യാദവിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ 5000 രൂപ പിഴ ചുമത്തിയത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ശ്രീനിവാസ് യാദവ് ഹോർഡിം​ഗ് സ്ഥാപിച്ചത്.

ഹൈദരാബാദിലെ നെക്ലേസ് റോഡിലാണ് ​ഹോർ​ഡിം​ഗ് സ്ഥാപിച്ചത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സെന്‍ട്രല്‍ എന്‍ഫോഴ്‌സ്‌മെന്റ് സെല്ലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹമാധ്യമങ്ങൾ വഴി ലഭിച്ച പരാതി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

മന്ത്രി പിഴ തുക അടച്ചതായി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതർ അറിയിച്ചു. തുടർന്ന് ശനിയാഴ്ച രാത്രിയോടെ ​ഹോർഡിം​ഗ് നീക്കം ചെയ്തു.

Follow Us:
Download App:
  • android
  • ios