ദില്ലി: കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവന്‍ പുതുതായി നിയമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സേന നവീകരണം അടക്കളുള്ള ചുമതലകളായിരിക്കും  ഇദ്ദേഹം നിർവ്വഹിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. 

ഇന്ത്യ സൈനിക സംവിധാനങ്ങൾ  നവീകരിച്ചുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയിൽ നാം അഭിമാനിക്കണം. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ സംസ്കാരം ഉൾക്കൊള്ളണം.  സമാധാനവും സുരക്ഷയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. ഇവ രണ്ടും  അനിവാര്യമായവയാണ്. തീവ്രവാദം മനുഷ്യത്വത്തിന് മേലുള്ള കടന്നുകയറ്റമാണ്. തീവ്രവാദത്തെയും അതിനെ പിന്തുണക്കുന്നവരെയും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ല. 

Read More: 'ഒരു രാജ്യം ഒരു ഭരണഘടന' നടപ്പാക്കി; ഇനിയുള്ളത് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ലക്ഷ്യമെന്ന് പ്രധാനമന്ത്രി

നാം വഴി നയിക്കും ,ലോകം നമ്മെ പിന്തുടരും എന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം അവസാനിപ്പിച്ചത്. 

Read More:പത്ത് ആഴ്ച കൊണ്ട് എടുത്തുകളഞ്ഞത് 60 നിയമങ്ങള്‍; അവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവയായിരുന്നെന്നും പ്രധാനമന്ത്രി