ദില്ലി: അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ ദില്ലിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വീണ്ടും തിരിച്ചുകൊണ്ടുവരുന്നു. നവംബര്‍ നാല് മുതല്‍ 15 വരെയായിരിക്കും ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം ഉണ്ടാകുക. ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട സംഖ്യയില്‍ അവസാനിക്കുന്നവ അടുത്ത ദിവസവും മാറിമാറി നിരത്തിലിറിക്കുന്ന രീതിയാണിത്. ഇത് മൂന്നാം തവണയാണ് ദില്ലിയില്‍ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യതലസ്ഥാനത്തെ വര്‍ധിച്ചുവരുന്ന മലിനീകരണം കുറയ്ക്കുകയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.