വാരണസി: കാശി മഹാകാല്‍ എക്സ്പ്രസിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റ് യാത്ര ചെയ്യാനുള്ളതല്ല. പകരം അതൊരു ക്ഷേത്രമാണ്. ഭഗവാന്‍ ശിവനെ ആരാധിക്കുന്നതിനായി ഒരുക്കിയതാണ് ഈ ചെറിയ അമ്പലം. 

ഇന്‍റോറിന് സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരണസിയിലെ കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് കാശി മഹാകാല്‍ എക്സ്പ്രസ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. 

ഫെബ്രുവരി 20 മുതലാണ് ട്രെയിന്‍ കൃത്യമായി ഓടിത്തുടങ്ങുക. പ്രത്യേക ദിവസങ്ങളില്‍ ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചും പരിഗണണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.