ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ആദരമർപ്പിച്ച് തെലങ്കാന സർക്കാരിന്റെ വെബ്സൈറ്റ്. നരസിംഹറാവുവിന്റെ  ജന്മശതാബ്ദിയോടനുബന്ധിച്ചാണ് വെബ്സൈറ്റ് തുടങ്ങിയത്. 

റാവുവിന്റെ രാഷ്ട്രീയ ജീവിതവും, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഒരു വർഷം നീളുന്ന പരിപാടികളാണ് തെലങ്കാന സർക്കാർ മുൻപ്രധാനമന്ത്രിയുടെ ജൻമശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ റാവുവിന്റെ ജീവിത യാത്ര കൂടാതെ, എല്ലാ പരിപാടികളും ഷെഡ്യൂളുകളും രജിസ്ട്രേഷൻ ഫോമുകളും ഫോട്ടോകളും വീഡിയോകളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും വാർത്താ ലേഖനങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഓർഡറുകളും വെബ്‌സൈറ്റിൽ ലഭ്യമാക്കും.