മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കര്‍ണാടക പൊലീസ് കേസ് എടുത്തിരിക്കുന്നത്

ബെംഗളൂരു:കർണാടക ബിജെപി എക്സ് ഹാൻഡിലിൽ മുസ്ലിം വിഭാഗത്തിനെതിരെ പങ്കു വച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്ത് കര്‍ണാടക പൊലീസ്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയ്ക്കും കര്‍ണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

വീഡിയോയ്ക്കെതിരെ കര്‍ണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കര്‍ണാടക ബി.ജെ.പിയുടെ എക്സ് ഹാന്‍ഡിലില്‍ വന്ന വീഡിയോ അമിത് മാളവ്യ തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.മുസ്ലീം വിഭാഗത്തിന് വീണ്ടും വീണ്ടും ആനുകൂല്യം നല്‍കുമ്പോള്‍ എസ്സി, എസ്ടി, ഒബിസി വിഭാഗത്തെ തഴയുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ വീഡിയോ ആണ് ഷെയര്‍ ചെയ്തത്.

കാറിലെ അഭ്യാസം പോലെ അത്ര എളുപ്പമല്ല! ഇന്ന് അത്യാഹിത വിഭാഗത്തിൽ; യുവാക്കളുടെ 'സേവന ശിക്ഷ' ആരംഭിച്ചു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates