Asianet News MalayalamAsianet News Malayalam

പൂഞ്ച് ഭീകരാക്രമണം; 2 ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ

ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നൽകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്. 

Poonch terror attack Indian Army Releases Sketches Of Tw Terrorists Announces Rs 20 Lakh Reward
Author
First Published May 6, 2024, 2:02 PM IST

ദില്ലി: പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നൽകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്. അതേസമയം, ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വ്യോമസേന സൈനികന് വിക്കി പഹാഡെയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ വിമാനത്താവളത്തിൽ ഔദ്യോ​ഗിക ബഹുമതികൾ നൽകി.

അതിനിടെ, ജമ്മു കാശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണോയെന്ന ചോദ്യം ആവർത്തിക്കുയാണ് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിം​ഗ് ചന്നി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും 40 ജവാൻമാർക്ക് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായി. എന്തുകൊണ്ട് കേന്ദ്രസർക്കാറിന് ഇതുവരെ അതിന്റെ കുറ്റവാളികളെ കണ്ടെത്താനായില്ലെന്നും, ഇന്റലിജൻസ് സംവിധാനം എന്തുകൊണ്ട് വീണ്ടും പരാജയപ്പെട്ടെന്നും ചന്നി ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios