തിരുവനന്തപുരം: ഞായറാഴ്ച നറുക്കെടുത്ത ഓണം ബംബറിലൂടെ 22 കോടി രൂപയുടെ ലാഭമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിലും ടിക്കറ്റ് വില്‍പ്പന പിന്നോട്ട് പോകാതിരുന്നത് സര്‍ക്കാരിന് സഹായകമായി. 

44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 44,09,980 എണ്ണമാണ് വിറ്റത്. 20 ടിക്കറ്റുകള്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ വില്‍പ്പന നടത്തിയില്ല. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. 

ലോട്ടറിയുടെ ജി എസ് ടി 28 ശതമാനമായി ഉയര്‍ത്തിയതോടെ ഏകദേശം 22 കോടി വരുമാനമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.  7.56 കോടി രൂപയാണ് ഓണം ബംബര്‍ വിജയിക്ക് ലഭിക്കുന്നത്.  (12 കോടി രൂപയുടെ ബംബറില്‍ 10% ഏജന്റിന്റെ വിഹിതവും  30% നികുതിയുമാണ്.

കഴിഞ്ഞ വര്‍ഷം അച്ചടിച്ച 46 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ വര്‍ഷം 38.28 കോടി രൂപയാണ് ലഭിച്ചത്. അന്ന് ജി എസ് ടി 12 ശതമാനമായിരുന്നു.