കറുകച്ചാൽ: ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റുകളും തട്ടിയെടുത്ത യുവാവിനെ പിടികൂടി. പാറമ്പുഴ ഇലഞ്ഞിവേലിൽ ടോണി എന്ന യുവാവിനെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ ഒമ്പതാം തീയതിയായിരുന്നു സംഭവം. 

നെടുംകുന്നം സർക്കാർ സ്കൂളിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ടോണിയും സുഹൃത്തും ടിക്കറ്റെടുക്കാനെന്ന് പറഞ്ഞ് നിർത്തിയ ശേഷം മോഹനൻ എന്ന കച്ചവടക്കാരനെ ആക്രമിക്കുകയായിരുന്നു. മോഹനന്റെ പക്കലുണ്ടായിരുന്ന 1500 രൂപയും എണ്ണായിരം രൂപയുടെ ടിക്കറ്റും തട്ടിയെടുത്ത് ഇവർ ബൈക്കിൽ കടന്ന് കളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ ടോണിയും സുഹൃത്തും ഒളിവിൽ കഴിയുകയായിരുന്നു. സുഹൃത്തിനെ കണ്ടെത്താനായില്ല.