കൊച്ചി: മലയാളികള്‍ക്ക് ബീഫിനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. നല്ല ചൂട് പൊറോട്ടയുടെ കൂടെ ബീഫ് ഉലര്‍ത്തിയതും കണ്ടാല്‍ നാവിലൂടെ വെള്ളമൂറാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധി ലഭിച്ച മലയാളികളുടെ ബീഫ് പ്രേമത്തിന് കുറവ് വന്നുവെന്നാണ്  ഇപ്പോള്‍ പുറത്ത് വന്ന ഒരു സര്‍വ്വേയിലെ ഫലം.  

കേന്ദ്ര സര്‍ക്കാരിന്‍റെ ആനിമല്‍ ഹസ്ബെന്‍ഡറി ആന്‍റ് ഡയറിംഗ് (ഡിഎഎച്ച്ഡി) വിഭാഗം നടത്തിയ സര്‍വ്വേയിലാണ് ഈ വിവരമുള്ളതെന്നത് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-2019 വര്‍ഷത്തില്‍ 2.49 ലക്ഷം ടണ്‍ ബീഫാണ് മലയാളി കഴിച്ചത്. എന്നാല്‍, 2017-18 വര്‍ഷത്തില്‍ 2.57 ലക്ഷം ടണ്‍  ബീഫ് മലയാളി കഴിച്ചിരുന്നു.

ഇതില്‍ തന്നെ കന്നുകാലി ഇറച്ചി 1.52 ലക്ഷം ടണ്‍ ആണെങ്കില്‍ പോത്തിറച്ചി 0.97 ലക്ഷം ടണ്‍ ആണ് 2018-19 വര്‍ഷത്തില്‍ കഴിച്ചത്. 2017-18 വര്‍ഷത്തിവ്‍ ഇത് യഥാക്രമം 1.59 ലക്ഷം ടണ്ണും 0.98 ലക്ഷം ടണ്ണുമായിരുന്നു. മട്ടന്‍റെയും ചിക്കന്‍റെയും കാര്യത്തിലും ഈ ഇടിവ് വന്നിട്ടുണ്ട്. അതേസമയം, പന്നിയിറച്ചി കഴിക്കുന്നത് കൂടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 6,880 ടണ്ണില്‍ നിന്ന് 2018-19 വര്‍ഷമായപ്പോള്‍ 7,110 ടണ്‍ പന്നിയിറച്ചിയാണ് മലയാളി കഴിച്ചത്.  

'ഗോഭക്തരെ വേദനിപ്പിച്ചു'; കേരള ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈക്കെതിരെ വിശ്വ ഹിന്ദു പരിഷത്