കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മാർക്കറ്റിൽ പൊലീസ് പരിശോധനയുമുണ്ടാകും. 

കൊച്ചി: ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി. കൊവി‍ഡ് വ്യാപനത്തിന് പിന്നാലെ മുൻകരുതലെന്ന നിലയ്ക്ക് ജൂണ്‍ നാലിനാണ് മാർക്കറ്റ് അടച്ചത്. വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി ടോക്കണ്‍ സംവിധാനം, ഒരു വശത്ത് കൂടെ മാത്രം പ്രവേശനം തുടങ്ങി കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഇനി മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മാർക്കറ്റിൽ പൊലീസ് പരിശോധനയുമുണ്ടാകും.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം സമൂഹവ്യാപനമറിയാൻ സംസ്ഥാനത്ത് ഐസിഎംആ‍ർ രണ്ടാംഘട്ട പഠനം തുടങ്ങി. തൃശ്ശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര നിർദേശമനുസരിച്ചുള്ള പഠനം. തിരുവനന്തപുരത്തിനൊപ്പം ചില ജില്ലകളെങ്കിലും സമൂഹവ്യാപനത്തിന്‍റെ വക്കിലാണെന്ന വിലയിരുത്തൽ നില നിൽക്കെയാണ് പഠനം. കേരളത്തിൽ രോഗവ്യാപനം രൂക്ഷമായിരിക്കെ നടക്കുന്ന പഠനം സമൂഹവ്യാപനമറിയുന്നതിൽ നിർണായകമാണ്. മുൻപ് പരിശോധനയോ ചികിത്സയോ നടത്താത്തവർ, സമ്പർക്കത്തിൽ വരാത്തവർ എന്നിവരെ തെരഞ്ഞെടുത്താണ് പരിശോധിക്കുക.