തിരുവനന്തപുരം: കേരള, എംജി, ആരോഗ്യ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന പിഎസ്‍സി  ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ്  പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. നാളെ നടക്കുന്ന പിഎസ്‍സി അഭിമുഖ പരീക്ഷയും മാറ്റി. നാളെ ചേരാനിരുന്ന നിയമ സഭ എത്തിക്സ് കമ്മിറ്റിയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.