Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് കേസ്; 10 പേരെ സംരക്ഷിത സാക്ഷികളാക്കി, ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും

ഈ 10 സാക്ഷികളുടെ വിശദാംശങ്ങൾ കോടതിയുടെ പരസ്യ രേഖകളില്‍ ഉണ്ടാകില്ല. സാക്ഷികളുടെ ജീവന് ഭീഷണിയുള്ളതിനാലാണ് നടപടി.

gold smuggling case nia protected statements of 10 witness
Author
Kochi, First Published Jan 12, 2021, 9:36 AM IST

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ 10 സാക്ഷികളുടെ വിശദാംശങ്ങൾ കോടതി രഹസ്യമാക്കി. ഇവരെ സംരക്ഷിത സാക്ഷികളാക്കാനാണ് കോടതിയുടെ തീരുമാനം. എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. 

ഈ 10 സാക്ഷികളുടെ വിശദാംശങ്ങൾ കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും ഉണ്ടാകില്ല. അഭിഭാഷകർക്കും ഇവരുടെ വിശദാംശങ്ങൾ കൈമാറില്ല. സാക്ഷികളുടെ ജീവന് ഭീഷണിയുള്ളതിനാലാണ് നടപടി. 10 സാക്ഷികളുടെ മൊഴികളും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ കഴിയുന്ന രേഖകളും പ്രതികൾക്കോ ​​അവരുടെ അഭിഭാഷകർക്കോ നൽകില്ല.

Follow Us:
Download App:
  • android
  • ios