കോട്ടയം: ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിലെ മൃതദേഹസംസ്ക്കരണവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണംനടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ. ഭരിക്കുന്ന സർക്കാരുകൾ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിച്ചുവേണം പ്രവർത്തിക്കേണ്ടതെന്ന് ഓര്‍ത്തഡോക്സ് സഭയിലെ യൂഹാനോൻ മാർ ദീയസ്ക്കോറസ് പ്രതികരിച്ചു.

'മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓർഡിനൻസ് കേരളത്തിലെ എല്ലാ സഭകളെയും ബാധിച്ചു. ദൈവമില്ലാത്തവർ ദൈവത്തെ നിർവചിക്കുകയായിരുന്നു. ആർക്കും എവിടെയും മൃതദേഹം സംസ്കരിക്കാവുന്ന അവസ്ഥ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓർഡിനൻസില്‍ വ്യക്തതയില്ല. ഇതിനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങും.' സഭാ തർക്കത്തിൽ സുപ്രീംകോടതി ഓർത്തഡോക്സ് സഭയ്ക്ക് നൽകിയ അവകാശം ഓർഡിനൻസ് ഹനിക്കുകയാണെന്നും ചിലരെ തൃപ്തിപ്പെടുത്താൻ മാത്രം
ഉദ്ദേശിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.