Asianet News MalayalamAsianet News Malayalam

വീണ്ടും വിമാനം റദ്ദാക്കി: തിരുവനന്തപുരം-ദമാം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

വിമാനത്താവളത്തിൽ യാത്രക്കായി എത്തിയ ശേഷമാണ് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയെന്ന് ഇവര്‍ അറിഞ്ഞത്

Trivandrum Doha air india flight canceled at last minute
Author
First Published May 8, 2024, 10:31 PM IST

തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഇന്ന് രാത്രി 10.10 ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയെന്ന് അറിയിപ്പ് വന്നത്. യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് മുൻകൂറായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ യാത്രക്കായി എത്തിയ ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയെന്ന് ഇവര്‍ അറിഞ്ഞത്. ഇതോടെ യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾ ഇതേ തുടര്‍ന്ന് റദ്ദാക്കി. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി. വരും ദിവസങ്ങളിലും സർവീസ് മുടങ്ങുമെന്ന് എയർ ഇന്ത്യ എംഡി അറിയിച്ചു.  തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ ഇന്ന് രാവിലെ മുതൽ വലഞ്ഞു. 

ഇന്നലെ രാത്രി മുതലാണ് വിമാനങ്ങൾ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാർ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളിൽ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. കരിപ്പൂരിൽ റദ്ദാക്കിയത് 12 സർവ്വീസുകളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും മൂന്ന് വീതം സർവ്വീസുകൾ. കണ്ണൂര പ്രതിഷേധവുമായി ഏറെനേരം കാത്തു നിന്ന ചിലർക്ക് പകരം ടിക്കറ്റുകൾ ലഭിച്ചു. യാത്ര തുടരാൻ കഴിയാതെ പോയവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios