തിരുവനന്തപുരം: കെഎഎസ് പ്രാഥമിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്നിൽ  2160 പേർ അടുത്ത ഘട്ടത്തിന് യോഗ്യത നേടി. ഇതിന് പുറമേ രണ്ടാം സ്ട്രീമിലുള്ള 1048 സർക്കാർ ഉദ്യോഗസ്ഥരും യോഗ്യത നേടിയിട്ടുണ്ട്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സ്ട്രീം 3ന്‍റെ ഫലം പ്രഖ്യാപിച്ചിട്ടില്ല. നവംബർ 20,21 തീയ്യതികളിലായിരിക്കും ഫൈനൽ പരീക്ഷ. 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളായിരിക്കും ഫൈനലിൽ ഉണ്ടാകുക.

ഫലം പ്രഖ്യാപിച്ച പരീക്ഷയുടെ പുനർമൂല്യ നിർണ്ണയത്തിന് 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. സ്ട്രീം 1 ൽ കട്ട് ഓഫ് മാർക്ക് 77 ഉം സ്ട്രീം 2ൽ കട്ട് ഓഫ് മാർക്ക് 60 ഉം ആയാണ് കണക്കാക്കിയത്.