തിരുവനന്തപുരം: സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ  ഇടപെടാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമി ഉറപ്പുനൽകി. 

തമിഴ്നാട്ടില്‍ ആവശ്യത്തിന് പാല്‍ എത്തുമെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥതലത്തിൽ  അടിയന്തര പ്രാധാന്യത്തോടെ തുടർന്നുള്ള നീക്കങ്ങൾ നടത്തുമെന്നും തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിൽ ആവശ്യക്കാർക്ക്  പാൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.