കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് ജോസ് വിഭാഗം നിലപാടിലുറച്ച് മുന്നോട്ട്. പാർട്ടിയുടെ വിപ്പ് റോഷി അഗസ്റ്റിനാണെന്നും വിപ്പ് ലംഘിച്ചാൽ ജോസഫ് പക്ഷത്തുള്ള എംഎൽഎമാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ എൻ ജയരാജ് എംഎൽഎ വ്യക്തമാക്കി.

"നിയമസഭാ രേഖകളിൽ റോഷി അഗസ്റ്റിൻ എംഎൽഎയാണ് കേരളാകോൺഗ്രസ് വിപ്പ്. അതുകൊണ്ട് തന്നെ രാജ്യസഭ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കാനുള്ള തീരുമാനത്തിൽ എതിരായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും"  അദ്ദേഹം പറഞ്ഞു. നിലവിലെ നിയമസഭാ രേഖകളിൽ ഇപ്പോഴും റോഷി അഗസ്റ്റിൻ എംഎൽഎയാണ്  കേരളാകോൺഗ്രസ് വിപ്പ്. മറ്റ് വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.