തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡ് നിർണയത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും ഒരേ വാർഡ് തന്നെ സംവരണ വാർഡുകളായി നിശ്ചയിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജികൾ. ഇത്തരത്തിൽ ആകെ 87 ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്.  എല്ലാ ഹർജികളും ഹൈക്കോടതി തള്ളി. ഹർജിക്കാർ കോടതിയെ സമീപിച്ചത് അവസാന ഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് ഷെഡ്യൂൾ വന്നതിന് ശേഷം ഇടപെടുന്നത് ശരിയല്ലെന്നും കോടതി ഹർജികൾ തള്ളുന്നതിന് കാരണമായി ചൂണ്ടിക്കാട്ടി.