കണ്ണൂർ: ലോക്ക് ഡൗൺ സമയത്ത് അതിഥി തൊഴിലാളികളെ വാടക ചോദിച്ച് ബുദ്ധിമുട്ടിപ്പിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലേബർ ഓഫീസർ. കെട്ടിട ഉടമകൾക്കെതിരെ പൊലീസ് കേസ് ഉൾപ്പെടെ നിയമപരമായി നീങ്ങുമെന്ന് കണ്ണൂർ ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. അതിഥി തൊഴിലാളികളോട് കെട്ടിട ഉടമകൾ വാടക ചോദിക്കുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.

സംസ്ഥാനത്ത് സർക്കാർ ക്യാമ്പുകൾക്ക് പുറമെ കഴിയുന്ന അതിഥി തൊഴിലാളികളിൽ ചിലരെ കെട്ടിട ഉടമകൾ വാടക ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. ലോക്ക് ഡൗൺ തീരുന്നത് വരെ വാടക ആവശ്യപ്പെടരുതെന്ന സർക്കാരിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ചില കെട്ടിട ഉടമകളുടെ നടപടി. ലോക്ക് ഡൗൺ കഴിഞ്ഞാൽ രണ്ടുമാസത്തെ വാടക കുടിശ്ശിക തന്നുതീർക്കണമെന്ന് ഇപ്പഴേ ഉറപ്പുവാങ്ങുന്നവരും ഉണ്ട്. ഭക്ഷണത്തിന് പോലും പണം ഇല്ലെന്ന് പറഞ്ഞിട്ടും വാടക ചോദിക്കുന്നുവെന്നാണ് അതിഥി തൊഴിലാളികളുടെ പരാതി. 

ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന അൻസാരിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്ത കാണാം: