മലപ്പുറം: താനൂർ ന​ഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി. ആകെയുള്ള 44 സീറ്റുകളിൽ 31 എണ്ണം യുഡിഎഫ് നേടി. എൽഡിഎഫ് ആറും ബിജെപി ഏഴും സീറ്റുകളിൽ വിജയിച്ചു. 

ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇവിടെ നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്ത് ഇടത്ത് വിജയിക്കാൻ കഴിഞ്ഞിരുന്നു. ഇക്കുറി അത് ഏഴായി കുറഞ്ഞു. 

എൽഡിഎഫിന് നേട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തെഞ്ഞെടുപ്പിൽ 2 സീറ്റ് നേടാനേ എൽഡിഎഫിന് കഴിഞ്ഞിരുന്നുള്ളു. ഇത്തവണ അത് ആറായി ഉയർന്നു. യുഡിഎഫിന് ഒരു സീറ്റ് കുറഞ്ഞിട്ടുണ്ട്. 

Read Also: തൃശ്ശൂർ കുട്ടൻകുളങ്ങരയിൽ ബി ഗോപാലകൃഷ്ണൻ തോറ്റു...