Malayalam News Live : ശബരിമലപാതകളിൽ തിരക്ക് അനിയന്ത്രിതമായി തുടരുന്നു

malayalam news kerala news live updates today 12 december 2023

ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്. 

3:22 PM IST

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്

ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കർശന വകുപ്പായ ഐപിസി 124 കൂടി ചേർത്ത് പൊലീസ്. ഗവർണർ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്. ഗവർണ്ണറുടെ കാറിന് മേൽ ചാടിവീണിട്ടും താരതമ്യേനെ ദുർബല വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിൽ ചേർത്തത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

3:22 PM IST

ഹരിപ്പാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഹരിപ്പാട് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെറുതന പാണ്ടി  പുത്തൻപറമ്പിൽ ജോഷി ജോർജാണ് (48) മരിച്ചത്. വീയപുരം ശാസ്താമുറിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

3:21 PM IST

രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കെഎസ്എഫ്ഡിസിയിൽ നിന്ന് രാജിവച്ച് ഡോ. ബിജു

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനിൽനിന്ന് രാജിവച്ച് സംവിധായകൻ ഡോ. ബിജു. കെഎസ്എഫ്ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ് ഡോ. ബിജു രാജിവച്ചത്. തൊഴിൽപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്. 

12:19 PM IST

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ

ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഫൈനൽ സ്വീകരിച്ചു. എതിർകക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ് പി ക്കും നോട്ടീസ് ഹർജി. ഈ മാസം 16 ഹർജി വീണ്ടും പരിഗണിക്കും. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. 

11:49 AM IST

'ശബരിമലയിൽ പൊലീസ് 650 മാത്രം, നവ കേരള സദസിന് 2500'

ശബരിമലയിലെ തിരക്കും തീർത്ഥാടകരുടെ പ്രയാസങ്ങളും പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. പൊലീസുകാരെ കുറച്ച് ശബരിമല തീർത്ഥാടനം ദുരന്തപൂർണമാക്കി മാറ്റിയത് സംസ്ഥാന സർക്കാരാണെന്ന് ആന്റോ ആന്റണി എം പി ആരോപിച്ചു. ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്തജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

11:49 AM IST

ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധം, പ്രതിഷേധം ഇനിയും തുടരുമെന്ന് എംവി ഗോവിന്ദന്‍

ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ  ന്യായീകരിച്ച് എം വി ഗോവിന്ദൻ. ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീം കോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വന്നത്.വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം ഗവര്‍ണര്‍ നടത്തുകയാണെന്നും ഗോവിന്ദൻ

11:40 AM IST

ഷബ്നയുടെ ആത്മഹത്യ; ഭർത്താവിന്‍റെ ബന്ധുക്കൾ ഒളിവിലെന്ന് പൊലീസ്

കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്‍റെ ബന്ധുക്കൾ ഒളിവിലെന്ന് പൊലീസ്. ഷബ്നയുടെ ബന്ധുക്കളുടെ മൊഴി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഷബ്നയുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ, സഹോദരി എന്നിവർക്കെതിരെ ചുമത്തുമെന്നും ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി.

11:14 AM IST

പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍

എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.

9:52 AM IST

ഗവർണർക്കെതിരായ പ്രതിഷേധം; എസ്എഫ്ഐയോട് മൃദുസമീപനം

തിരുവനന്തപുരത്ത് ഗവർണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരോട് പൊലീസിന്റെ മൃദുസമീപനം. ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ പൊലീസിന്റെ ഒദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. എസ്എഫ്ഐക്കാർ വാഹനം തടഞ്ഞുവെന്ന് മാത്രമാണ് എഫ്ഐആറിലെ പരാമർശം. പ്രതിഷേധക്കാർ വാഹനം തടഞ്ഞ് അതിൽ അടിച്ചിരുന്നു. Read More

9:14 AM IST

ലോക്സഭയിൽ മൂന്നാം മണ്ഡലത്തിനായി ലീ​ഗ്

മൂന്നാം ലോക്സഭാ സീറ്റായി മുസ്ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്ന റിപ്പോർട്ടുകൾക്കിടെ, സീറ്റ് കൈവിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. പാർട്ടിയുടെ ഉറച്ച സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമേയില്ലെന്ന് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. യുഡിഎഫിലെ സീറ്റ് ചർച്ചകളിൽ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്.  മൂന്നാമതൊരു സീറ്റാണ് ഇത്തവണ ലീഗിന്‍റെ ലിസ്റ്റിലുളള പ്രധാന ഡിമാൻഡ്. നേതാക്കളത് തുറന്നുപറയുകയും ചെയ്യുന്നു. മലപ്പുറവും പൊന്നാനിയും കഴിഞ്ഞാൽ കോൺഗ്രസിന്‍റെ കയ്യിലിരിക്കുന്നത് വാങ്ങിയെടുക്കണമെന്നതാണ് വെല്ലുവിളി.

9:13 AM IST

'റബ്ബറിന് 250 ആക്കിയാൽ എൽഡിഎഫിനും വോട്ട്'

റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണം. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം. ഇല്ലെങ്കിൽ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

9:12 AM IST

മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി

മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ആൽത്തറ ജംഗ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. Read More

7:11 AM IST

സികെ ജിൽസ് നൽകിയ ജാമ്യ ഹർജി കൊച്ചി പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും

കരുവന്നൂർ കേസിലെ മൂന്നാം പ്രതി സികെ ജിൽസ് നൽകിയ ജാമ്യ ഹർജി കൊച്ചി പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും. ബാങ്കിലെ മുൻ സീനിയർ ക്ലർക്ക് ആയ ജിൽസ് വ്യാജ പ്രമാണങ്ങൾ ഹാജരാക്കി കോടികളുടെ ലോൺ നേടിയിട്ടുണ്ട്. ലോൺ തിരിച്ചടക്കുന്നതിന് മുൻപ് പ്രമാണങ്ങൾ തിരിച്ചെടുക്കാൻ ജിൽസിന് ഉന്നത്ർ അനുവാദം നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ഉന്നത ബന്ധമുള്ള പ്രതിയ്ക്ക് ജാമ്യം അനുവദിച്ചൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് വാദം.

7:11 AM IST

ഗവർണ്ണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം, രാജ്ഭവൻ സർക്കാരിനോട് റിപ്പോർട്ട് തേടിയേക്കും

തിരുവനന്തപുരത്ത് ഗവർണ്ണർക്ക് എതിരായ എസ് എഫ് ഐ  പ്രതിഷേധത്തിലും സംഘർഷത്തിലും രാജ് ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയെക്കും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ദില്ലിയിലും സുരക്ഷ കൂട്ടും ഗവർണർക്ക് അകമ്പടിയായി ദില്ലി പൊലീസിൻ്റെ രണ്ടംഗ കമാൻഡോ സംഘത്തെയും ഉൾപ്പെടുത്തും. 

7:10 AM IST

ഹാദിയയെ കാണാനില്ലെന്ന് അച്ഛന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡോ. അഖില എന്ന ഹാദിയയെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

7:10 AM IST

ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക്

ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്. 

3:22 PM IST:

ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കർശന വകുപ്പായ ഐപിസി 124 കൂടി ചേർത്ത് പൊലീസ്. ഗവർണർ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്. ഗവർണ്ണറുടെ കാറിന് മേൽ ചാടിവീണിട്ടും താരതമ്യേനെ ദുർബല വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിൽ ചേർത്തത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

3:22 PM IST:

ഹരിപ്പാട് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെറുതന പാണ്ടി  പുത്തൻപറമ്പിൽ ജോഷി ജോർജാണ് (48) മരിച്ചത്. വീയപുരം ശാസ്താമുറിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

3:21 PM IST:

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനിൽനിന്ന് രാജിവച്ച് സംവിധായകൻ ഡോ. ബിജു. കെഎസ്എഫ്ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ് ഡോ. ബിജു രാജിവച്ചത്. തൊഴിൽപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്. 

12:19 PM IST:

ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഫൈനൽ സ്വീകരിച്ചു. എതിർകക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ് പി ക്കും നോട്ടീസ് ഹർജി. ഈ മാസം 16 ഹർജി വീണ്ടും പരിഗണിക്കും. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. 

11:49 AM IST:

ശബരിമലയിലെ തിരക്കും തീർത്ഥാടകരുടെ പ്രയാസങ്ങളും പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. പൊലീസുകാരെ കുറച്ച് ശബരിമല തീർത്ഥാടനം ദുരന്തപൂർണമാക്കി മാറ്റിയത് സംസ്ഥാന സർക്കാരാണെന്ന് ആന്റോ ആന്റണി എം പി ആരോപിച്ചു. ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്തജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

11:49 AM IST:

ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ  ന്യായീകരിച്ച് എം വി ഗോവിന്ദൻ. ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീം കോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വന്നത്.വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം ഗവര്‍ണര്‍ നടത്തുകയാണെന്നും ഗോവിന്ദൻ

11:40 AM IST:

കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്‍റെ ബന്ധുക്കൾ ഒളിവിലെന്ന് പൊലീസ്. ഷബ്നയുടെ ബന്ധുക്കളുടെ മൊഴി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഷബ്നയുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ, സഹോദരി എന്നിവർക്കെതിരെ ചുമത്തുമെന്നും ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി.

11:14 AM IST:

എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.

9:52 AM IST:

തിരുവനന്തപുരത്ത് ഗവർണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരോട് പൊലീസിന്റെ മൃദുസമീപനം. ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ പൊലീസിന്റെ ഒദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. എസ്എഫ്ഐക്കാർ വാഹനം തടഞ്ഞുവെന്ന് മാത്രമാണ് എഫ്ഐആറിലെ പരാമർശം. പ്രതിഷേധക്കാർ വാഹനം തടഞ്ഞ് അതിൽ അടിച്ചിരുന്നു. Read More

9:14 AM IST:

മൂന്നാം ലോക്സഭാ സീറ്റായി മുസ്ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്ന റിപ്പോർട്ടുകൾക്കിടെ, സീറ്റ് കൈവിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. പാർട്ടിയുടെ ഉറച്ച സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമേയില്ലെന്ന് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. യുഡിഎഫിലെ സീറ്റ് ചർച്ചകളിൽ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്.  മൂന്നാമതൊരു സീറ്റാണ് ഇത്തവണ ലീഗിന്‍റെ ലിസ്റ്റിലുളള പ്രധാന ഡിമാൻഡ്. നേതാക്കളത് തുറന്നുപറയുകയും ചെയ്യുന്നു. മലപ്പുറവും പൊന്നാനിയും കഴിഞ്ഞാൽ കോൺഗ്രസിന്‍റെ കയ്യിലിരിക്കുന്നത് വാങ്ങിയെടുക്കണമെന്നതാണ് വെല്ലുവിളി.

9:13 AM IST:

റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണം. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം. ഇല്ലെങ്കിൽ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

9:12 AM IST:

മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ആൽത്തറ ജംഗ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. Read More

7:11 AM IST:

കരുവന്നൂർ കേസിലെ മൂന്നാം പ്രതി സികെ ജിൽസ് നൽകിയ ജാമ്യ ഹർജി കൊച്ചി പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും. ബാങ്കിലെ മുൻ സീനിയർ ക്ലർക്ക് ആയ ജിൽസ് വ്യാജ പ്രമാണങ്ങൾ ഹാജരാക്കി കോടികളുടെ ലോൺ നേടിയിട്ടുണ്ട്. ലോൺ തിരിച്ചടക്കുന്നതിന് മുൻപ് പ്രമാണങ്ങൾ തിരിച്ചെടുക്കാൻ ജിൽസിന് ഉന്നത്ർ അനുവാദം നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ഉന്നത ബന്ധമുള്ള പ്രതിയ്ക്ക് ജാമ്യം അനുവദിച്ചൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് വാദം.

7:11 AM IST:

തിരുവനന്തപുരത്ത് ഗവർണ്ണർക്ക് എതിരായ എസ് എഫ് ഐ  പ്രതിഷേധത്തിലും സംഘർഷത്തിലും രാജ് ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയെക്കും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ദില്ലിയിലും സുരക്ഷ കൂട്ടും ഗവർണർക്ക് അകമ്പടിയായി ദില്ലി പൊലീസിൻ്റെ രണ്ടംഗ കമാൻഡോ സംഘത്തെയും ഉൾപ്പെടുത്തും. 

7:10 AM IST: