ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശിയായ ഓംപ്രകാശ് (42) ആണ് കൊല്ലപ്പെട്ടത്.

ആലപ്പുഴ: ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി അറസ്റ്റിൽ. ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശിയായ ഓംപ്രകാശ് (42) ആണ് കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹരിപ്പാട് നാരകത്തറയിലാണ് ദാരുണ സംഭവമുണ്ടായത്. ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു. ഹരിപ്പാട് മത്സ്യ കച്ചവടക്കാരനായിരുന്നു ഓംപ്രകാശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്