ജയ്പൂ‍ർ: രാജസ്ഥാനിൽ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഉടൻ യാത്ര ആരംഭിക്കും. ജയ്പൂർ, ചിറ്റോർഗഡ് എന്നീ സ്റ്റേഷനുകളിൽ നിന്നാണ് യാത്രക്കാരെ കയറ്റുക. ട്രെയിനിൽ കർണാടകയിൽ നിന്നുള്ള നൂറോളം പേരും ഉണ്ടാവും. രാജസ്ഥാൻ സർക്കാർ ആണ് യാത്രയുടെ ചിലവ് വഹിക്കുന്നത്. ട്രെയിൻ വെള്ളിയാഴ്ച കേരളത്തിൽ എത്തും

വിദ്യാർഥികൾക്കും രാജസ്ഥാനിൽ കുടുങ്ങിയ മലയാളികൾക്കുമായാണ് പ്രത്യേക നോൺ എ സി ട്രെയിൻ സർവീസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാകും. യാത്രക്കാരെ സ്റ്റേഷനിൽ എത്താൻ സഹായിക്കാൻ രാജസ്ഥാന സർക്കാർ ജില്ല കളക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു.