Malayalam News Highlights: എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

sslc examination starts today news updates 2024 March 04 sts

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും.

12:13 PM IST

3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

മം​ഗളൂരുവിൽ പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്. കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക്   നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.

12:13 PM IST

അഭിഭാഷകന്‍ മരിച്ച നിലയില്‍

ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ അനിൽ വി.എസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്. സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായി ബാർ അസോസിയേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു. ടൂറിസം വകുപ്പിൽ നിന്നും വിരമിച്ച ശേഷമാണ് അനിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. മരണത്തിൽ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി.

12:12 PM IST

സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്. ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് ആക്ഷൻ കൗൺസിൽ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്നാം പ്രവർത്തി ദിവസമായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായിട്ടാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത്. 

12:12 PM IST

കുട്ടികളുമായി ഇനി ജോലിക്ക് പോകില്ല

പേട്ടയിലെ രണ്ട് വയസുകാരിയുടെ തിരോധാനത്തിലെ പ്രതിയെ കണ്ടെത്തിയ പൊലീസിന് നന്ദി പറഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ. കുട്ടികളുമായി ഇനി ജോലിക്ക് പോകില്ലെന്നു അവരെ തുറസ്സായ സ്ഥലത്ത് കിടത്തില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ബിഹാർ സ്വദേശികളായ രക്ഷിതാക്കൾ വ്യക്തമാക്കി. ശിശു സം​രക്ഷണ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെയും സഹോദരങ്ങളെയും വിട്ടുകിട്ടിയാൽ ഉടൻ നാട്ടിലേക്ക് തിരിച്ചു പോകുമെന്നും രക്ഷിതാക്കൾ അറിയിച്ചു. 

9:07 AM IST

ക്യാംപസിലും അക്രമം പതിവ്

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കു‍ഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്നും ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നു എന്നും മുൻ പിടിഎ പ്രസിഡണ്ട് വ്യക്തമാക്കി. എന്നാൽ എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒന്നാംവർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം  സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും  ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും മുൻ പിടിഎ പ്രസിഡന്റ് പറഞ്ഞു. 

9:06 AM IST

സിദ്ധാർത്ഥന്റെ മരണം

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. 

9:06 AM IST

സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് 4ാം ദിനം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനം. ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് പറയുന്നത്. മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്. എന്നാല്‍ ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം കിട്ടേണ്ടിയിരുന്നവരും ഉണ്ട്. 

7:35 AM IST

കാസർകോ‍ട് കുറ്റിക്കോലിൽ ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊലപ്പെടുത്തി

കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.

7:35 AM IST

ആന ലോറിയിൽ നിന്നും ഇറങ്ങിയോടി

പാലക്കാട് പട്ടാമ്പിയിൽ നേർച്ചക്ക് എത്തിയ ആന ലോറിയിൽ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. പുലർച്ചെ നാല് മണിക്കാണ് ആന വിരണ്ട് ഇറങ്ങിയോടിയത്. അതേ സമയം ആനയെ ഇതുവരെ തളക്കാൻ സാധിച്ചിട്ടില്ല. ഇറങ്ങിയോടുന്ന സമയത്ത് ആന വീടുകളും കടകളും ആന തകർത്തതായി പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട് വടക്കുമുറിക്ക് സമീപം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് ആന ഓടിയത്. 

7:33 AM IST

കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവം

കോഴിക്കോട് കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ വിദ്യാർഥി അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു. സംഭവത്തിൽ കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. 

6:30 AM IST

പ്രതി ഹസൻ മുമ്പും മറ്റൊരു നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

തിരുവനന്തപുരത്ത് പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടു. കൊല്ലം പോളയതോട് റോഡരികിൽ കിടന്നുറങ്ങിയിരുന്ന കുട്ടിയെ എടുക്കാനായിരുന്നു ഹസൻ ശ്രമിച്ചത്. തട്ടിവീണ ഹസനെ നാടോടികൾ മ‍ർദിച്ചെങ്കിലും പൊലീസെത്തിയപ്പോൾ കേസില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.

12:13 PM IST:

മം​ഗളൂരുവിൽ പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്. കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക്   നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.

12:13 PM IST:

ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ അനിൽ വി.എസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്. സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായി ബാർ അസോസിയേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു. ടൂറിസം വകുപ്പിൽ നിന്നും വിരമിച്ച ശേഷമാണ് അനിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. മരണത്തിൽ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി.

12:12 PM IST:

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്. ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് ആക്ഷൻ കൗൺസിൽ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്നാം പ്രവർത്തി ദിവസമായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായിട്ടാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത്. 

12:12 PM IST:

പേട്ടയിലെ രണ്ട് വയസുകാരിയുടെ തിരോധാനത്തിലെ പ്രതിയെ കണ്ടെത്തിയ പൊലീസിന് നന്ദി പറഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ. കുട്ടികളുമായി ഇനി ജോലിക്ക് പോകില്ലെന്നു അവരെ തുറസ്സായ സ്ഥലത്ത് കിടത്തില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ബിഹാർ സ്വദേശികളായ രക്ഷിതാക്കൾ വ്യക്തമാക്കി. ശിശു സം​രക്ഷണ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെയും സഹോദരങ്ങളെയും വിട്ടുകിട്ടിയാൽ ഉടൻ നാട്ടിലേക്ക് തിരിച്ചു പോകുമെന്നും രക്ഷിതാക്കൾ അറിയിച്ചു. 

9:07 AM IST:

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കു‍ഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്നും ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നു എന്നും മുൻ പിടിഎ പ്രസിഡണ്ട് വ്യക്തമാക്കി. എന്നാൽ എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒന്നാംവർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം  സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും  ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും മുൻ പിടിഎ പ്രസിഡന്റ് പറഞ്ഞു. 

9:06 AM IST:

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. 

9:06 AM IST:

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനം. ഇടിഎസ്ബി അക്കൗണ്ടിൽ നിലവിലുള്ള പ്രശ്നം തീർത്ത് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങുമെന്നാണ് ധനവകുപ്പ് പറയുന്നത്. മൂന്നാം ശമ്പളദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കേണ്ടത്. എന്നാല്‍ ഇവര്‍ക്ക് പുറമെ ഒന്നും രണ്ടും പ്രവർത്തി ദിവസങ്ങളിൽ ശമ്പളം കിട്ടേണ്ടിയിരുന്നവരും ഉണ്ട്. 

7:35 AM IST:

കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.

7:35 AM IST:

പാലക്കാട് പട്ടാമ്പിയിൽ നേർച്ചക്ക് എത്തിയ ആന ലോറിയിൽ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. പുലർച്ചെ നാല് മണിക്കാണ് ആന വിരണ്ട് ഇറങ്ങിയോടിയത്. അതേ സമയം ആനയെ ഇതുവരെ തളക്കാൻ സാധിച്ചിട്ടില്ല. ഇറങ്ങിയോടുന്ന സമയത്ത് ആന വീടുകളും കടകളും ആന തകർത്തതായി പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട് വടക്കുമുറിക്ക് സമീപം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് ആന ഓടിയത്. 

7:33 AM IST:

കോഴിക്കോട് കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ വിദ്യാർഥി അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു. സംഭവത്തിൽ കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. 

6:30 AM IST: