Asianet News MalayalamAsianet News Malayalam

അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകർച്ച; പരാജയത്തിന്റെ കാരണം അറിയാം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകർച്ച. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൻ്റെ പരാജയത്തിന് കാരണമെന്താണ്?

US Regulators seize Republic First Bancorp; Fulton Bank to take control of operations amid regional bank struggles
Author
First Published Apr 27, 2024, 7:18 PM IST | Last Updated Apr 27, 2024, 7:18 PM IST

മേരിക്കയിൽ ബാങ്കുകളുടെ തകർച്ച തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് പൂർണമായും അടച്ചുപൂട്ടി. കഴിഞ്ഞവർഷം നവംബർ മൂന്നിന് സിറ്റിസൺസ് ബാങ്ക് അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഇപ്പോൾ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും പ്രവർത്തനം നിർത്തിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകർച്ചയാണിത്. പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയ  ബാങ്കിന്റെ നിയന്ത്രണം ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഏൽപ്പിക്കുകയായിരുന്നു. ബാങ്കിനെ ഏറ്റെടുക്കാൻ പെൻസിൽ വാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുൾട്ടൺ ബാങ്ക് തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂർണ്ണമായും ഇല്ലാതായി. റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും ഫുൾട്ടൻ ബാങ്ക് എന്ന പേരിൽ പ്രവർത്തനം പുനരാരംഭിക്കും. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകർക്കും ചെക്ക് ബുക്കുകളോ എടിഎം  വഴിയോ ഫുൾട്ടൺ ബാങ്കിന്റെ ശാഖകളിൽ നിന്ന് നിക്ഷേപം പിൻവലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിൽ നിന്ന് വായ്പ എടുത്ത ആളുകൾ തിരിച്ചടവ് തുടരുകയും വേണം.

1985-ൽ ജെയിംസ് എച്ച്. ഹെർബർട്ട് II സ്ഥാപിച്ച സ്വകാര്യ ബാങ്കാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക്. ബാങ്കിംഗ്, പ്രൈവറ്റ് വെൽത്ത് മാനേജ്‌മെന്റ് എന്നിവ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ ബാങ്ക് വളർന്നു.ജൂലൈ 2020 ആയപ്പോഴേക്കും, 7 സംസ്ഥാനങ്ങളിലായി 80 ഓഫീസുകളും ഏകദേശം 7200 ജീവനക്കാരുമുള്ള യുഎസിലെ 14-ാമത്തെ വലിയ ബാങ്കായി മാറി . 

ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൻ്റെ പരാജയത്തിന് കാരണമെന്താണ്?

ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൻ്റെ തകർച്ചയുടെ പ്രധാന കാരണം അമേരിക്കയിലെ പലിശ നിരക്കുകളിലെ വർധനയാണ് .  നിരക്ക് വർദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ് ബാങ്കിന് ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൻ്റെ പ്രധാന പ്രശ്‌നം അതിൻ്റെ സമ്പന്നരായ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതാണ്. നിക്ഷേപങ്ങൾ ആകർഷിക്കാൻ ഉയർന്ന പലിശ നൽകുന്നതിന് നിക്ഷേപകരിൽ നിന്ന് സമ്മർദ്ദം നേരിടേണ്ടിവരുകയും ചെയ്തു. 

2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ ബാങ്ക് റിപ്പോർട്ട് ചെയ്ത സാമ്പത്തിക ഫലങ്ങളും അനുകൂലമായിരുന്നില്ല . ബാങ്കിൻ്റെ വരുമാനത്തിൽ 14 ശതമാനവും ബാങ്കിൻ്റെ ലാഭത്തിൽ 33 ശതമാനവും അറ്റ ​​പലിശ വരുമാനത്തിൽ ഏകദേശം 20 ശതമാനവും ഇടിവ് രേഖപ്പെടുത്തി. 

എഫ് ഡി ഐ സി (ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ) എസ്‌വിബിയുടെയും സിഗ്നേച്ചർ ബാങ്കിൻ്റെയും നിക്ഷേപകരെ രക്ഷിക്കാൻ എത്തിയിരുന്നു, അതിനാൽ 250,000 യുഎസ് ഡോളർ വരെയുള്ള നിക്ഷേപങ്ങൾ അവർ ഇൻഷ്വർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് പ്രധാനമായും ഉയർന്ന വരുമാനം ഉള്ളവർക്കുള്ള സേവനം മാത്രം നൽകുന്നതിനാൽ   എഫ്ഡിഐസി ഇൻഷ്വർ ചെയ്ത തുകയേക്കാൾ വളരെ കൂടുതലാണ് ഉണ്ടായിരുന്ന നിക്ഷേപങ്ങൾ . നിക്ഷേപങ്ങൾക്ക് ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ല എന്നുള്ള കാര്യം കൂടി പുറത്തുവന്നതോടെ ബാങ്കിന്റെ തകർച്ച പൂർണമായി

Latest Videos
Follow Us:
Download App:
  • android
  • ios