ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥ; 'കോപ് അങ്കിൾ' സെക്കന്‍റ് ലുക്ക്
മെയ് 24 ന് തിയറ്ററുകളില്‍
ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ് (മിന്നൽ മുരളി ഫെയിം), സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വർഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോപ് അങ്കിള്‍. മെയ് 24 ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ മൂന്ന് വ്യത്യസ്ത ശൈലികളില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍ ഒരു അസംബന്ധ കോമഡി എന്‍റര്‍ടെയ്നർ ചിത്രമായ കോപ് അങ്കിളിന്‍റെ ഈ രസികൻ സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽമീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഗുഡ് ആങ്കിള്‍ ഫിലിംസ്, ക്രിയ ഫിലിംസ്, കോർപറേഷൻ നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ സന്ദീപ് നാരായൺ, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കോപ് അങ്കിള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ എഴുതുന്നു. പയസ് തോമസ്, നിതിൻ കുമാർ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റർ കണ്ണൻ മോഹൻ, സംഗീതം ശങ്കർ ശർമ്മ, ബിജിഎം മാർക് ഡി മ്യൂസ്, ഗാനരചന മനു മഞ്ജിത്ത്, ഗായകർ വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോബീഷ് ആന്‍റണി, ധിനിൽ ബാബു, ആർട്ട് അസീസ് കരുവാരക്കുണ്ട്, അസോസിയേറ്റ് പ്രൊഡ്യൂസർ ആദിത്യ അജയ് സിംഗ്, മേക്കപ്പ് വിപിൻ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂംസ് അശ്വതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽകോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, റിയാസ് മുഹമ്മദ്, ഫിനാൻസ് കൺട്രോളർ മുഹമ്മദ് ഹാഫിസ്, വിഷ്വൽ ഇഫക്ട് ആൻഡ് ടൈറ്റിൽ ആനിമേഷൻ റിഡ്ജ് വിഎഫ്എക്സ്, സ്റ്റണ്ട് മാഫിയ ശശി, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, കളറിസ്റ്റ് ജോജി പാറക്കൽ, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : തിരക്കഥ ഷാഹി കബീര്‍; കുഞ്ചാക്കോ ബോബൻ, പ്രിയാമണി ചിത്രം ആരംഭിച്ചു