മട്ടാഞ്ചേരി: മ‍ട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകർന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് 400 വർഷം പഴക്കമുളള കെട്ടിടത്തിന്‍റെ മുൻഭാഗം അടക്കം ഇടിഞ്ഞുവീണത്. ഇന്ത്യയിലെ ജൂതർക്ക് തദ്ദേശീയരിൽ ജനിച്ചവരെയാണ് കറുത്ത ജൂതർ എന്ന് വിളിച്ചിരുന്നത് . 

ഇവർക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ  ഇത് നാശത്തിന്‍റെ വക്കിലായിരുന്നു.   ഇടക്കാലത്ത് ഇതിന്‍റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.