നിച്ച് താമസിക്കുന്ന 77 വയസ്സുകാരിയായ വൃദ്ധയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കി മുംബൈ പൊലീസ്. ഖേര്‍ സ്വദേശിയായ കുമുദ് ജോഷിയെയാണ് മുംബൈ പൊലീസ്  പിറന്നാള്‍ ദിനത്തില്‍ എത്തി അത്ഭുതപ്പെടുത്തിയത്.  

പിറന്നാള്‍ കേക്കുമായി വീട്ടിലെത്തിയ പൊലീസ് ആഘോഷങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയത്. ഈ ദിനത്തില്‍ ഒരിക്കലും മുത്തശ്ശിക്ക് ഏകാന്തത തോന്നരുതെന്ന് കരുതിയാണ് കേക്കുമായി എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ മുംബൈ പൊലീസ് ട്വിറ്ററില്‍ ഷെയറു ചെയ്തിട്ടുണ്ട്. ട്വീറ്റ് വൈറലായതോടെ നിരവധിപ്പേരാണ് മുംബൈ പൊലീസിന്‍റെ കരുതലിനെ പ്രകീര്‍ത്തിച്ചും മുത്തശ്ശിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചും എത്തിയത്.