Asianet News MalayalamAsianet News Malayalam

പത്തിലധികം പേരുമായി സെക്സിൽ ഏർപ്പെട്ടാൽ സംഭവിക്കുന്നത് ; ഞെട്ടിക്കുന്ന പഠനം !

പത്തിലധികം ആളുകളുമായി ജീവിത്തതില്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം . യുകെയിലെ Anglia Ruskin യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

what happens when having sex with 10 or more people
Author
Thiruvananthapuram, First Published Feb 23, 2020, 10:15 AM IST

പത്തിലധികം ആളുകളുമായി ജീവിത്തതില്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം . യുകെയിലെ Anglia Ruskin യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇംഗ്ലണ്ടിൽനിന്നുള്ള 50 വയസും അതിൽ കൂടുതലുമുള്ളവരെ ഉൾപ്പെടുത്തിയാണ് ഇംഗ്ലീഷ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗ് (ELSA)ൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്.

പഠനത്തിൽ പങ്കെടുത്തവരിൽ 22% പുരുഷന്മാരും 8% ൽ താഴെ സ്ത്രീകളും പത്തോ അതിലധികമോ ലൈംഗിക പങ്കാളികളുമായിരുന്നു. 0-1 ലൈംഗിക പങ്കാളികളുള്ള സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ, തങ്ങൾക്ക് പത്തോ അതിലധികമോ പങ്കാളികള്‍ ഉണ്ടെന്ന് പറഞ്ഞവർക്ക് 91% പേരും ക്യാൻസർ ചികിത്സ തേടിയവരോ രോഗനിർണയം നടത്തുന്നവരോ ആണെന്ന് പഠനത്തിലൂടെ വ്യക്തമായി. രണ്ട് മുതൽ നാല് വരെ ലൈംഗിക പങ്കാളികളുള്ള പുരുഷന്മാരിൽ ഒരു പങ്കാളി മാത്രമുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 57% കൂടുതലാണെന്നും പഠനം പറയുന്നു.  

പത്തോ അതിലധികമോ പങ്കാളികളുള്ള പുരുഷൻമാരിൽ ക്യാൻസർ സാധ്യത 69% കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ ലൈംഗിക പങ്കാളികളുള്ളവർ ചെറുപ്പക്കാരായിരുന്നു. പഠനത്തിൽ 5,722 പേരിൽനിന്നാണ് വിവരങ്ങൾ തേടിയത്. ചോദ്യാവലിയിൽ എത്ര ലൈംഗിക പങ്കാളികളുണ്ടെന്നും അവരുടെ ആരോഗ്യവും ദീർഘകാല അവസ്ഥയും ഉൾപ്പടെയുള്ള വിവരങ്ങളാണ് ഗവേഷകസംഘം തേടിയത്.

പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 64 ആയിരുന്നു. ഇതിൽ മുക്കാൽ ഭാഗവും വിവാഹിതരായിരുന്നു. പഠനറിപ്പോർട്ട് ബി‌എം‌ജെ സെക്ഷ്വൽ & റീപ്രൊഡക്ടീവ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios