കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പുതുതായി 12 പ്രദേശങ്ങൾ കണ്ടെയിൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായാണ് പുതിയ കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം. 

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 1-കല്ലുള്ളതോട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 10-ചോയിമഠം, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -അടിവാരം,  ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 6-പട്ടാണിപ്പാറ, വാർഡ് 8-പന്തിരിക്കര, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4-എടക്കര,  ചോറോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 2-കെ.ടി. ബസാർ, വാർഡ് 17-കുരിയാടി,  ഫറോക്ക് മുൻസിപ്പാലിറ്റിയിലെ വാർഡ് 10-ചുങ്കം, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് 2-കൈപ്രം,  ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ലെ കണ്ണങ്കോട്ട് ഭാഗം - ആലക്കാട്ട് പറമ്പത്ത് പാലോളീ ഭാഗം, തൂണേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 1-മെടവന്തേരി വെസ്റ്റ് എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടെയിൻമെൻറ് സോണുകളാണ്. 

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ 2, 3, 4, 5, 6, 7, 9, 13, 14, 16, 18, 21, 22 എന്നിവയെ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി.