തൃശ്ശൂർ: ജില്ലയിൽ രോഗം സ്ഥിരീകരിച്ച 60 പേരിൽ 51 പേർക്കും സമ്പർക്കത്തിലൂടെ രോഗം. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നും 14 പേർക്കും, കെഎസ്ഇ ക്ലസ്റ്ററിൽ നിന്നും എട്ട് പേർക്കും പട്ടാമ്പി ക്ലസ്റ്ററിൽ നിന്നും നാല് പേർക്കും, ചാലക്കുടി ക്ലസ്റ്ററിൽ നിന്നും രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു.

തൃശ്ശൂർ  ഈസ്റ്റ് പൊലീസ് പിടികൂടിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്ഐ ഉൾപ്പെടെ 14 പൊലീസുകാർ നിരീക്ഷണത്തിൽ ആണ്. പുതുക്കാട് ആരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെല്ത്ത് നഴ്‌സിന് രോഗം സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ഉറവിടം അറിയാത്ത രണ്ട് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു.