ചേർത്തല: ബൈക്കിലെത്തി  വീട്ടമ്മയുടെ മാലപൊട്ടിച്ചു. ചേർത്തല നഗരസഭ 12-ാം വാർഡിൽ ജ്യോതിസ് ഭവനിൽ മണിയുടെ ഭാര്യ അർച്ചനയുടെ കഴുത്തിൽ കിടന്ന രണ്ടരപ്പവന്റെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞത്. 

ഇന്ന് രാവിലെ 6:30 ഓടെ കാളികുളം കവലയ്ക്ക് സമീപമായിരുന്നു സംഭവം. പാല് വാങ്ങാനായി പോയ അർച്ചനയുടെ സമീപം വഴി ചോദിച്ച് ബൈക്കിലെത്തിയ രണ്ടു പേരിൽ പുറകിലിരുന്നയാളാണ് മാലപൊട്ടിച്ചത്. അർച്ചനയുടെ കഴുത്തിന് പരിക്കുകളും പറ്റി. ചേർത്തല പൊലീസിൽ പരാതി നൽകി.