Asianet News MalayalamAsianet News Malayalam

അപകടത്തിൽപ്പെടുന്നവര്‍ക്ക് ഒരു സഹായം; രക്തബാങ്കല്ല, ഇത് വസ്ത്രബാങ്ക്

ജീവനക്കാരുടെ സംഘടനായ സ്റ്റാഫ് കൗൺസിലാണ് രോഗികൾക്കായി വസ്ത്ര ബാങ്ക് നടത്തുന്നത്. ദേശീയപാതയ്ക്കടുത്തുള്ള ആശുപത്രിയായതിനാൽ അപകടത്തിൽപ്പെട്ട് ആളുകൾ എത്തുന്നത് ഏറെയാണിവിടെ.

dress for patients in pudukad taluk hospital
Author
Puthukkad, First Published Feb 3, 2020, 7:56 AM IST

തൃശൂര്‍: അപകടത്തിൽപ്പെട്ട് രക്തമൊലിച്ച് എത്തുന്ന രോഗികൾക്ക് മാറാനുളള വസ്ത്രം സൗജന്യമായി നൽകുകയാണ് പുതുക്കാട് താലൂക്ക് ആശുപത്രി. ജീവനക്കാരുടെ സംഘടനായ സ്റ്റാഫ് കൗൺസിലാണ് രോഗികൾക്കായി വസ്ത്രബാങ്ക് നടത്തുന്നത്. ദേശീയപാതയ്ക്കടുത്തുള്ള ആശുപത്രിയായതിനാൽ അപകടത്തിൽപ്പെട്ട് ആളുകൾ എത്തുന്നത് ഏറെയാണിവിടെ. പ്രായമായവർ വസ്ത്രത്തില്‍ മല മൂത്ര വിസർജനം നടത്തുന്ന സാഹചര്യവും കുറവല്ല. ഇങ്ങനെയുള്ളവർക്ക് സൗജന്യമായി വസ്ത്രം നൽകുന്ന നന്മയുള്ളയുള്ള കാഴ്ചയാണ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ. കുട്ടികൾ, യുവാക്കൾ, എന്നിങ്ങനെ ഏത് പ്രായക്കാർക്കും വസ്ത്രം തയ്യാർ.

സുമനസ്സുകളുടെ സഹായത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. വസ്ത്രങ്ങൾ ശേഖരിച്ച് ഒരു വസ്ത്ര ബാങ്ക് തന്നെ ഇവർ തയ്യാറാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിന്റെ മുന്നിൽത്തന്നെയാണ് വസ്ത്ര ബാങ്ക്. പുതു വസ്ത്രങ്ങളും ഉപയോഗിച്ചവയും ഇക്കൂട്ടത്തിലുണ്ട്.  പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കകം 22 പേർക്ക് വസ്ത്രം നൽകിക്കഴിഞ്ഞു. കൂടുതൽപേർ സഹായത്തോടെ വസ്ത്രബാങ്ക് വിപുലീകരിക്കാനാണ് ഇവരുടെ പരിപാടി.

Follow Us:
Download App:
  • android
  • ios