തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയോട്ടം ഫെബ്രുവരി 24 ന് നടത്താൻ തീരുമാനം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങുകൾ മാത്രമായി ആനയോട്ടം സംഘടിപ്പിക്കാനാണ് തീരുമാനം. പള്ളിവേട്ട, ആറാട്ട് എന്നീ അനുബന്ധ ചടങ്ങുകൾക്കൊപ്പമായിരിക്കും ആനയോട്ടം നടത്തുക. കൊവിഡ് പശ്ചാത്തലത്തില്ർ കടുത്ത നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ നടക്കുന്നത്.