ഇടുക്കി: ഇന്നലെ പൊട്ടിത്തെറിയുണ്ടായ ഇടുക്കി മൂലമറ്റത്തെ വൈദ്യുതി നിലയത്തില്‍ വൈദ്യുതോൽപാദനം താത്കാലികമായി പുനരാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതോൽപാദനം തുടങ്ങി. മൂലമറ്റത്തെ രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റർ ട്രാൻസ്‌ഫോർമറാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. പെട്ടന്നുതന്നെ നിലയത്തിനുള്ളിലെ ജീവനക്കാരെ പുറത്തെത്തിച്ചതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. എന്നാല്‍ കാരണം വ്യക്തമല്ല.

മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി