അമ്പലപ്പുഴ: പാര്‍ട്ടി മാറി, വിമതയയായി, എന്നിട്ടും ഒരേ വാർഡിൽ നിന്ന് തുടർച്ചയായി നാലാം തവണയും വിജയിച്ച്  ഒരു സ്ഥാനാര്‍ത്ഥിയുണ്ട് അമ്പലപ്പുഴയില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡില്‍ മത്സരിച്ച  ലേഖാമോൾ ആണ് ആ താരം.

ചരിത്ര വിജയമാണ് ലേഖ നേടിയത്. 2005 ൽ ഡി ഐ സി സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിച്ച ലേഖാ മോൾ 2010 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. പാര്‍ട്ടി മാറിയെങ്കിലും 2010ലും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായി  മത്സരിച്ച ലേഖാ മോൾക്ക് 267 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

ഇത്തണയും ഇതേ വാർഡിൽ നിന്ന്  സ്വതന്ത്രയായി നിന്നാണ് ലേഖ വിജയക്കൊടി പാറിച്ചത്. ഇടത് വലത് സ്ഥാനാർത്ഥികളുമായി ഏറ്റുമുട്ടി 47 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലേഖാമോൾ വിജയം ആവർത്തിച്ചത്.