കണ്ണൂർ: ലോക്ക് ഡൗണില്‍ നിശ്ചലമായി കണ്ണൂരിലെ കൈത്തറിമേഖല. കൈത്തറി ശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസംസ്‌കൃത വസ്തുക്കളും കിട്ടാനില്ല. തറികളെല്ലാം പൊടിപിടിച്ച് കിടക്കുന്നു. ലോക്ക് ഡൗണില്‍ വലിയ പ്രതിസന്ധിയാണ് കൈത്തറി മേഖലയില്‍ ഉണ്ടായത്. വിഷുവിപണി ഇല്ലാതിരുന്നതും വലിയ നഷ്ടമുണ്ടാക്കി.

തുണികള്‍ കെട്ടിക്കിടക്കുകയാണ്. സര്‍ക്കാരിന്‌റെ താൽക്കാലിക ആശ്വാസം ലഭിച്ചെങ്കിലും കൈത്തറി മേഖലയെ കൈ പിടിച്ചുയര്‍ത്താന്‍ അത് മതിയാവില്ലെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. സ്‌കൂള്‍ യൂണിഫോം കൂടാതെ മാസ്‌ക് നിര്‍മാണത്തിനുള്ള തുണികളും കൈത്തറിയിലൂടെ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. 

 

 

 

 

 

.