ആലപ്പുഴ: കായംകുളം പത്തിയൂരിൽ മധ്യവയസ്കനെ വീടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസുകാരനായ രഘുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇയാൾക്കുള്ള ഭക്ഷണപൊതിയുമായി എത്തിയ പൊതു പ്രവർത്തകനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.