Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുറക്കാൻ അനുമതി

കൊവിഡ് 19 പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. 

Permission to open institutions for differently abled persons kozhikode
Author
Kerala, First Published May 13, 2020, 7:23 PM IST

കോഴിക്കോട്: കൊവിഡ് 19 പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവർത്തിപ്പിക്കാമെന്നാണ് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചിരിക്കുന്നത്.

സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി സെന്ററുകളും ഏർലി ഇന്റർവെൻഷനൽ സെന്ററുകൾ, ഡിസെബിലിറ്റി മാനേജ്മെന്റ്  സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് പ്രവര്‍ത്തനാനുമതി.

Follow Us:
Download App:
  • android
  • ios