Asianet News MalayalamAsianet News Malayalam

പത്തൊമ്പതാം വയസിൽ കടൽ കടന്നതാണ്, 38 വര്‍ഷം നീണ്ട പ്രവാസ ജീവിതം, വെല്ലൂർ ഹംസയ്ക്ക് 63ാം വയസിൽ കന്നിവോട്ട്

അറുപത്തിമൂന്നാം വയസിൽ ഹംസ ആദ്യമായി കൈയിൽ ജനാധിപത്യ മഷി പുരട്ടി.
Hamza cast his maiden vote at the age of 63 thrissur
Author
First Published Apr 26, 2024, 12:36 PM IST

തൃശൂര്‍: അറുപത്തിമൂന്നാം വയസിൽ ഹംസ ആദ്യമായി കൈയിൽ ജനാധിപത്യ മഷി പുരട്ടി. ജീവചക്രം തിരിക്കാൻ 19-ാം വയസിൽ കടൽ കടന്ന ഹസ തിരികെ എത്തുന്നത് 38 വര്‍ഷങ്ങൾക്ക് ശേഷമാണ്. വല്ലപ്പുഴ ചെറുകോട് സ്വദേശിയാണ് വെല്ലൂർ ഹംസ നീണ്ട 38 വർഷമാണ് ഗൾഫിൽ പ്രവാസി ജീവിതം നയിച്ചത്. പിന്നാലെ നാട്ടിലേക്ക് വന്നപ്പോൾ കിട്ടിയ വലിയ അവസരം, ഇത്തവണ വോട്ട് ചെയ്തു. ജനാധിപത്യ പ്രക്രിയുടെ ഭാഗമായി. വല്ലപ്പുഴ ചെറുകോട് ജിഎൽപി സ്കൂളിലെ 148-ാം നമ്പര്‍ ബൂത്തിൽ ആണ് ഹംസ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 

'നാളിതുവരെ വോട്ട് മുടക്കിയിട്ടില്ല'; 104ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
 

Follow Us:
Download App:
  • android
  • ios