തൊടുപുഴ: തൊടുപുഴയിലെ പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് പമ്പുടമ. പെട്രോളിലും ഡീസലിനും ഓരോ രൂപ വീതം കുറച്ചത്. ഡീലർ കമ്മീഷനിൽ കുറവ് വരുത്തിയാണ് പമ്പുടമ ഇന്ധനവിലയിൽ ഇളവ് നൽകുന്നത്.

ഇന്ധന വില ഓരോ ദിവസവും റോക്കറ്റുപോലെ കുതിക്കുകയാണ്. ഉപഭോക്താക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വില കുറയ്ക്കാൻ കേന്ദ്ര_സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ല. പക്ഷേ തൊടുപുഴയിലെ കിഴക്കേടത്ത് ഫ്യുവൽസിന്‍റെ ഉടമ ബിനീഷ് ജോസഫ് വില കുറച്ചു. വിലയിലെ ഇളവ് വ്യക്തമാക്കി പന്പിന് പുറത്ത് ബോർഡും വച്ചു.

സെഞ്ച്വറി അടിക്കാനൊരുങ്ങുന്ന ഇന്ധന വിലയിൽ ഒരു രൂപയെങ്കിലും കുറഞ്ഞതിൽ ഉപഭോക്താക്കൾക്കും സന്തോഷം. വില കുറച്ചതിനെതിരെ മറ്റ് പമ്പുടമകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പക്ഷേ ഇളവ് തുടരാൻ തന്നെയാണ് ബിനീഷിന്റെ തീരുമാനം.