മാന്നാർ: ആലപ്പുഴ ബുധനൂരിൽ മോഷണവും, മോഷണശ്രമങ്ങളും പെരുകുന്നു. നാട്ടുകാർ ഭീതിയിൽ. ബുധനൂരിലെ 10 ഓളം വ്യാപാര സ്ഥാപനങ്ങളിലും, സമീപത്തെ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. ബുധനൂർ ആൽത്തറ ജംഗ്ഷൻ(കുരിശുമൂട്) ഭാഗങ്ങളിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിലും, ബുധനൂർ അടിമുറ്റത്ത് മഠം ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം വെളുപ്പിനെ ഒന്നിനും, നാലു മണിക്കും ഇടക്കുള്ള സമയങ്ങളിൽ മോഷണം നടന്നത്. 

മുഖം ഭാഗികമായി മറച്ചും കയ്യിൽ ഗ്ലൗസും ധരിച്ച് കമ്പിവടിയും, മരകായുധങ്ങളുമായെത്തിയ മോഷ്ടാക്കൾ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് പണവും അപഹരിച്ചു. സ്ഥാപനങ്ങളിലെ പൂട്ടുകൾ തകർത്ത് കടക്ക് ഉള്ളിൽ കയറിയ മോഷ്ടാക്കൾ പണവും വിലപിടിപ്പുള്ള സാധനങ്ങളും അപഹരിച്ചു. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.