Asianet News MalayalamAsianet News Malayalam

കോവളം കടൽത്തീരത്ത് അടിഞ്ഞത് വംശനാശ ഭീഷണി നേരിടുന്ന 'കടല്‍പുല്ല്'

 തിങ്കളാഴ്ച്ച വൈകിട്ടോട്ടെ കേരളാ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ മറൈൻ ബയോഡൈവേസിറ്റി ഡയറക്ടർ പ്രൊഫ. കെ.പദ്മകുമാർ കോവളം തീരതെത്തി ഇവയുടെ സാമ്പിളുകൾ ശേഖരിച്ചു.

seagrass cymodocea serrulata spotted in kovalam sea shore
Author
Kovalam, First Published Nov 30, 2021, 7:09 PM IST

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് (Kovalam) കഴിഞ്ഞ ദിവസം അടിഞ്ഞത് കടൽപശുവിന്റെ മുഖ്യാഹാരമായ കടൽപ്പുല്ലെന്ന് (seagrass) കണ്ടെത്തി. രണ്ട് തരത്തിലുളള കടൽപ്പുല്ലുകളാണ് ഞായറാഴ്ച്ച ഉച്ചയോടെ നിരനിരയായി അടിഞ്ഞത്. ലൈറ്റ് ഹൗസ് മുതൽ ഗ്രോവ് ബീച്ചുവരെയുളള തീരത്താണ് ഇവ തിരയിൽപ്പെട്ട് തീരത്തടിഞ്ഞത്. 

സിറിംഗോഡിയം ഐസോ എറ്റിഫോളിയവും സൈമോഡോസിയ സെറുലാറ്റ (cymodocea serrulata) എന്നീ ശാസ്ത്രീയ പേരുകളുളള കടൽപ്പുല്ലുകളാണ് അടിഞ്ഞത്. തിങ്കളാഴ്ച്ച വൈകിട്ടോട്ടെ കേരളാ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ മറൈൻ ബയോഡൈവേസിറ്റി ഡയറക്ടർ പ്രൊഫ. കെ.പദ്മകുമാർ കോവളം തീരതെത്തി ഇവയുടെ സാമ്പിളുകൾ ശേഖരിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വംശനാശഭീഷണിനേരിടുന്നവയുടെ പട്ടികയിൽപ്പെടുന്ന കടൽപ്പുല്ലുകളാണ് ഇവയെന്ന് കണ്ടെത്തിയത്.കടലിലെ ജീവജാലങ്ങൾക്കുളള കാർബൺഡയോക്‌സൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയെന്നാണ് ഇവയെ അറിയപ്പെടുക. കേരളത്തീരത്ത് ഇവ കാണപ്പെടാറില്ല. അതേ സമയം രാമേശ്വരം, ലക്ഷദ്വീപ് അടക്കമുളള കടലിൽ ഇവ കാണപ്പെടാറുണ്ടെന്ന് ഡയറക്ടർ പറഞ്ഞു. 

തീരക്കടലിനോട് ചേർന്നുളള അടിത്തട്ടിലാണ് ഇവ വ്യാപകമായി വളരുന്നത്. കോവളം തീരത്ത് ഇവ വന്നടിഞ്ഞതിന്റെ കാരണം കണ്ടെത്തണം. ഇത്രയുമധികം ഒരേ സ്ഥലത്ത് തന്നെ അടിഞ്ഞതാണ് കൂടുതൽ അന്വേഷി്ക്കുക. കടലിനടിയിൽ ഏതെങ്കിലും തരത്തിലുളള പ്രത്യേക പ്രതിഭാസങ്ങളുണ്ടായതിനെ തുടർന്നാണ് ഇവ ഇളകി തിരക്കൊപ്പം തീരത്തടിഞ്ഞതാവാമെന്നും കരുതുന്നുണ്ട്. ഇതേക്കുറിച്ചും പഠനം നടത്തേണ്ടിവരുമെന്ന് പ്രൊഫ. പദ്മകുമാർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios