തിരുവനന്തപുരം: നഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങി. അരുവിക്കരയിൽ നിന്ന് പമ്പിങ് ക്രമീകരിച്ച് വിടുന്നതിലെ കുഴപ്പം മൂലമാണ് വെള്ള വിതരണം മുടങ്ങിയത്. ഇതോടെ നഗരത്തിൽ പലയിടത്തും നിലവിൽ പൈപ്പിൽ വെള്ളം കിട്ടാത്ത അവസ്ഥയാണ്.

ഉടനടി പമ്പിങ് ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ വ്യക്തമാക്കുന്നത്.